യുറീക്ക

കഥകൾ

നനഞ്ഞു കുതിര്‍ന്നൊരു കഥ

വലിയൊരു കാറ്റ് വന്നു.
കുഞ്ഞിക്കോഴിയുടെ അരിമണി സഞ്ചി പാറിപ്പോയി.
പിന്നേയും കാറ്റ് വന്നു.
കുഞ്ഞിക്കോഴിയുടെ കൂടിന്റെ ജനാലകള്‍ പാറിപ്പോയി.
ഇതൊക്കെ കഴിഞ്ഞപ്പോഴാണ് മഴ ചിണുങ്ങി ചിണുങ്ങി വന്നത്.
അരിമണിയൊക്കെ കുതിര്‍ന്നു. ജനാലകളും നനഞ്ഞു.
കുഞ്ഞിക്കോഴി പറഞ്ഞു:
“അയ്യോ എന്റെ കാറ്റേ അയ്യോ എന്റെ മഴേ...” 
കാറ്റും മഴയും കഴിയുന്നതിനുമുമ്പെ തന്നെ വെള്ളം പൊങ്ങാന്‍ തുടങ്ങി.
കുഞ്ഞിക്കോഴി കൂടിനു മുകളില്‍ കയറി.
നീന്തിപ്പോവുന്ന ഡോഗിപ്പട്ടി ഒപ്പം പോരാന്‍ പറഞ്ഞു. പാറിപ്പറക്കുന്ന ക്രോക്കിക്കാക്ക ഒപ്പം പറക്കാന്‍ പറഞ്ഞു. തെങ്ങോലപ്പുറത്ത് അള്ളിപ്പിടിച്ച് പോവുന്ന ക്യാറ്റിപ്പൂച്ച ചാടിപ്പോരാന്‍ പറഞ്ഞു.
കുഞ്ഞിക്കോഴി ആരോടും മിണ്ടിയില്ല. കൂട് മുങ്ങാന്‍ തുടങ്ങിയപ്പോള്‍ അതിന് സങ്കടം വന്നു. കൗമിപ്പയ്യും ഗോട്ടിയാടും എത്ര കഷ്ടപ്പെട്ടിട്ടാ കൊ ട്ടാരം പോലൊരു കൂടുണ്ടാക്കിത്തന്ന ത്. ഇനി എന്തുചെയ്യും?
അപ്പോഴതാ തിരമാലപോലെ ഓളം വെട്ടുന്നു. ആരോ നീന്തി വരികയാണ്. അത് കൗമിപ്പയ്യും ഗോട്ടിയാടുമാണ്.
“വേഗം വാ...” അവര്‍ കുഞ്ഞിക്കോഴിയെ വിളിച്ചു.
ഒറ്റച്ചാട്ടത്തിന് കുഞ്ഞിക്കോഴി കൗമിയുടെ കൊമ്പില്‍ കയറി നിന്നു. നീന്തിക്കുതിക്കുമ്പോള്‍ അവര്‍ കുഞ്ഞിക്കോഴിയോട് ചോദിച്ചു.
“അന്നേ പറഞ്ഞതല്ലേ, പുഴക്കരയില്‍ വെള്ളം വറ്റിയ കടവില്‍ കൂട് പണിയേണ്ടാ എന്ന്.”
“ശരിയാ… ശരിയാ...” കുഞ്ഞിക്കോഴി പറഞ്ഞു.
“ഇനി നമുക്ക് പുതിയൊരിടത്ത് കൂടുണ്ടാക്കാം.” കൗമി പറഞ്ഞു.
“പോയതൊക്കെ പോട്ടെ… വിഷമിക്കേണ്ട.” ഗോട്ടിയും പറഞ്ഞു.
കുഞ്ഞിക്കോഴിക്ക് അതു കേട്ടപ്പോള്‍ വലിയ സന്തോഷമായി. അവര്‍ മൂവരും വെള്ളത്തിലൂടെ നീന്തി നീന്തിപ്പോയി.

 

ഇല മൃഗശാല


അങ്കണവാടി അധ്യാപികമാരുടെ പരിശീലനക്യാമ്പില്‍ ഇലകള്‍കൊണ്ട് ഉണ്ടാക്കിയ ചങ്ങാതിമാരെ കാണൂ… ഹായ്, എന്ത് ഭംഗിയാണത് കാണുവാന്‍. കൂട്ടുകാര്‍ പുതിയ രൂപങ്ങള്‍ ഉണ്ടാക്കി നോക്കൂ...