യുറീക്ക

ലേഖനങ്ങൾ

കുറുക്കന്‍ പടിഞ്ഞാറങ്ങാടിയിലേക്കു പോകാന്‍
ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു.
കുതികുതിച്ച് റോഡിലേക്കു കയറിയപ്പോള്‍ അതാ
കുരങ്ങന്‍ പോലീസ്
ഹെല്‍മറ്റില്ലാത്തതിന് ഇപ്പോള്‍ പിടിക്കുമല്ലോ
എന്നോര്‍ത്ത് നില്‍ക്കുമ്പോള്‍ ഒരാമ അതുവഴി
ഇഴഞ്ഞിഴഞ്ഞു പോകുന്നു.
“ആഹാ നീയെങ്ങോട്ടാ പോകുന്നത്?”
കുറുക്കന്‍ ചോദിച്ചു.
“ഞാന്‍ പടിഞ്ഞാറങ്ങാടിക്കാ.”
“വേഗം അവിടെയെത്തിച്ചുതരാം നീയെന്റെ തലയില്‍ മുറുക്കിപ്പിടിച്ചിരുന്നോ.”
ആമ ഹെല്‍മറ്റും വച്ച് കുറുക്കന്‍ പോലീസുകുരങ്ങന്റെ
മുമ്പിലൂടെ പടിഞ്ഞാറങ്ങാടിയിലേക്കു പറപറന്നു.