യുറീക്ക

ലേഖനങ്ങൾ

 

 

വിടരാനൊരുങ്ങുന്നു കുഞ്ഞുപൂവ്
മഞ്ഞ നിറമുള്ള കുഞ്ഞുപൂവ്
തൊട്ടിലാട്ടാനെത്തി കുഞ്ഞുകാറ്റ്
മാല ചാർത്താനെത്തി മഞ്ഞുതുള്ളി
താരാട്ടുപാടുവാൻ കോകിലവും
വീശിയുറക്കാൻ പൂമ്പാറ്റകളും
വണ്ടുകൾ കിന്നാരം മൂളിയെത്തി
വെയിലൊളി പുഞ്ചിരി തൂകി നിന്നു
കണ്ണു തുറന്നു ചിരിച്ചു നിന്നു
മഞ്ഞ നിറമുള്ള കുഞ്ഞുപൂവ്