യുറീക്ക

ലേഖനങ്ങൾ

കടലായ്
അലറിയടുത്ത്
കാററായ്
വീശിയടിച്ച്
രാക്ഷസനെപ്പോൽ
തച്ചുതകർത്ത്
ഭൂമി വിഴുങ്ങിയ പ്രളയമഴ.
കൂടുകളിൽ മഴ
കൂരകളിൽ മഴ
നിലവിളിയായ് പെയ്തമഴ.
കുളിര് സഹിക്കാതവിടൊരു മൂലയിൽ
കൂനിക്കൂടിയിരിക്കുമ്പോൾ
അമ്മക്കണ്ണിൽ കയറിക്കൂടി
കണ്ണീരായി പെയ്തമഴ.