യുറീക്ക

ലേഖനങ്ങൾ

ഗാന്ധിജിയുടെ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കിയിട്ടുണ്ടോ നിങ്ങള്‍? പല്ലില്ലാത്ത ആ മോണ കാട്ടിയുള്ള ചിരി കാണാന്‍ എന്തു ഭംഗിയാണ് അല്ലേ! സ്നേഹം നിറഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍.
ആയുധങ്ങളെടുക്കാതെ, ജനകോടികളെ സമരരംഗത്ത് അണിനിരത്തിയാണ്, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിച്ചത് എന്നത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? എങ്ങനെയാണ് ഇന്ത്യയിലെ കോടിക്കണ ക്കിന് ജനങ്ങളെ സമരരംഗത്ത് അണിനി രത്താന്‍ കഴിഞ്ഞത്? എങ്ങനെയാണ് അവരുടെ പ്രിയപ്പെട്ട ബാപ്പുജിയായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്? ഗാന്ധിയെക്കു റിച്ചുള്ള ഏതെങ്കിലും പുസ്തകം നിങ്ങള്‍ വായി ച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടെത്തി വായിക്ക ണം. കൂടുതലറിയണം. അറിയുന്തോറും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം.
ഇത് നോക്കൂ, ഗാന്ധിയെ ചില ചിത്ര കാരന്മാര്‍ എത്ര ലളിതമായാണ് വരച്ചതെന്ന് കാണൂ. ഏതാനും ചില വരകള്‍ കൊണ്ട് നമുക്ക് അദ്ദേഹത്തെ വരച്ചെടുക്കാം. നിങ്ങളും വരച്ചുനോക്കൂ... ഗാന്ധിയെ കടലാസ്സിലേക്ക് പകര്‍ത്താന്‍ എളുപ്പമാണ്. പക്ഷേ, അദ്ദേഹത്തെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്തണമെങ്കിലോ? അത് ഒട്ടും എളുപ്പമല്ല.
ഗാന്ധി സ്വപ്നം കണ്ട ഭാരതത്തിന് രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞുവോ? കഴിഞ്ഞി ല്ലെന്ന് മാത്രമല്ല, അദ്ദേഹം എന്താഗ്രഹിച്ചുവോ, അതിന് നേര്‍ വിപരീതദിശയിലാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊ ണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ വി കൃഷ്ണവാരിയര്‍ ഒരു കവിത എഴുതുകയുണ്ടായി. കവിതയുടെ പേര് ‘ഗാന്ധിയും ഗോഡ്സെയും’. അതില്‍ അദ്ദേഹം വരച്ചുകാണിച്ച ഗാന്ധി അരി വാങ്ങുവാന്‍ ക്യൂവില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരു പാവം വൃദ്ധനാണ്. ഗാന്ധി ഇങ്ങനെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അതിനരികെക്കൂടി വലിയൊരു കാറില്‍ കടന്നുപോവുകയാണ് ഗോഡ്‌സെ. അയാള്‍ അരി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന മുതലാളിയാണ്. പിന്നെ, മന്ത്രിയായ ഗോഡ്സെ ഗാന്ധിയുടെ ചര മവാര്‍ഷിക ദിനത്തില്‍ പരിവാര സമേതനായി ചെന്ന് ശവകുടീരത്തില്‍ പുഷ്പചക്രമര്‍പ്പി ക്കുന്നു...!
ഈ ഗാന്ധിജയന്തി ദിനത്തില്‍, പെട്ടെന്ന് ഗാന്ധി നമ്മുടെ സ്കൂളിലേക്ക് കടന്നു വരുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അദ്ദേഹം എന്തായിരിക്കും നമ്മോട് പറയുക. നമ്മ ളെന്താണ് അദ്ദേഹത്തോട് പറയുക. ഒന്നെഴുതി നോക്കൂ. കുറിപ്പ് യുറീക്കയ്ക്ക് അയ യ്ക്കുകയും വേണേ..
യുറീക്കാമാമന്‍